facebook pixel
chevron_right Top
transparent
ഏഷ്യാ കപ്പ്: പാകിസ്താനെതിരേ ഹോങ് കോങ്ങ് 116 റണ്‍സിന് പുറത്ത്
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ് കോങ്ങിനെതിരേ പാകിസ്താന് 117 റണ്‍സ് വിജയലക്ഷ്യം. പാകിസ്താന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമായ ഹോങ് കോങ്ങിന്റെ ബാറ്റിങ് 37.1 ഓവറില്‍ അവസാനിച്ചു. നാല് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ്പ് സ്‌കോറര്‍. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് ഓപ്പണര്‍ നിസാകത് ഖാനെ നഷ്ടമായി. 44 റണ്‍സിലെത്തിയപ്പോഴേക്കും അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസ് വിട്ടിരുന്നു. സ്‌കോര്‍ 100 കടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഐസാസ് ഖാനും കിന്‍ജിത് ഷായും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അയ്‌സാസ് ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി ഉസ്മാന്‍ ഖാന്‍ ആ കൂട്ടുകെട്ട് പൊളിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App