facebook pixel
chevron_right Entertainment
transparent
കാത്തിരിപ്പിന് വിട; ജ്യോതികയുടെ കാട്രിന്‍ മൊഴി വരുന്നു
തന്റെ രണ്ടാം വരവില്‍ 36 വയതിനിലെ, മകളിര്‍ മട്ടും, നാച്ചിയാര്‍ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ ജ്യോതിക അടുത്ത സിനിമയുടെ വിജയത്തിനായിട്ടുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍. തുമാരി സുലു എന്ന സൂപ്പര്‍ ഹിറ്റ് ഹിന്ദി സിനിമയുടെ തമിഴ് റീമേക്കായ 'കാട്രിന്‍ മൊഴി' യാണ് ഉടന്‍ വരാനിരിക്കുന്ന ജ്യോതികയുടെ ചിത്രം. ഒക്ടോബര്‍ 18 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രേക്ഷക പ്രശംസ നേടിയ 'മൊഴി' എന്ന സിനിമയിലൂടെ മഹാവിജയം കൈവരിച്ച അതേ കൂട്ടുകെട്ടായ സംവിധായകന്‍ രാധാമോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. അത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷയാണുള്ളത്. വിദാര്‍ഥ് 'കാട്രിന്‍ മൊഴി' യില്‍ ജ്യോതികയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App