facebook pixel
chevron_right Top
transparent
മഴ സാക്ഷി; കന്നിമാസ പൂജയ്ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട∙ മഴ നിറഞ്ഞ വൈകുന്നേരത്തെ സാക്ഷിയാക്കി, കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. പ്രളയശേഷം ആദ്യമായി പ്രവേശനം അനുവദിച്ചപ്പോൾ ആയിരങ്ങളാണ് അയ്യപ്പ ദർശനത്തിനെത്തിയത്. ഭക്തർക്ക് ശബരിമലയിലേക്കു പ്രവേശിക്കാനായി പ്രളയത്തിൽ തകർന്ന പമ്പയിൽ താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വൈകിട്ട് 4.55 ന് മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറന്നു. പമ്പ മേൽശാന്തിമാരായി നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിൽ നിന്നും ഗോവിന്ദൻ നമ്പൂതിരിയെയും ഉണ്ണികൃഷ്ണർ നമ്പൂതിരിയെയും പമ്പയിൽ വച്ച് ദേവസ്വം കമ്മീഷണർ എൻ. ഭക്തർക്ക് പ്രവേശനമൊരുക്കാൻ, പ്രളയത്തിൽ മണ്ണുമൂടിയ പാലം വീണ്ടെടുത്താണ് പമ്പയ്ക്കു കുറുകെ പാതയൊരുക്കിയത്. വാഹനങ്ങൾക്ക് നിലക്കൽ വരെ മാത്രമാണു പ്രവേശനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലിൽ നിന്ന് പമ്പ വരെ കെഎസ്ആർടിസി ബസുകള്‍ ഉണ്ടാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App