facebook pixel
chevron_right Entertainment
transparent
ജയറാം പ്രവചിച്ചു; മീനാക്ഷി നടിയായി
കായംകുളത്തുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി മീനാക്ഷി സിനിമയില്‍ എത്തിയത് ഒരു നിയോഗമായിരുന്നു. കുടുംബ സുഹൃത്തും അയല്‍വാസിയുമായ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ 'തിങ്കള്‍ മുതല്‍ വെള്ളി വരെ' സിനിമയുടെ ചിത്രീകരണം കാണാനെത്തിയ മീനാക്ഷിയെ ഒരു ചെറിയ വേഷത്തില്‍ അഭിനയിപ്പിക്കയായിരുന്നു സംവിധായകന്‍. ഒറ്റ ടേക്കില്‍ മീനാക്ഷി 'ടേക്' ഓക്കേ ആക്കിയപ്പോള്‍ സെറ്റൊന്നടങ്കം അത്ഭുതപ്പെട്ടു. മീനാക്ഷിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജയറാം മീനാക്ഷിയെ വിളിച്ചു് വലിയ നടിയാവുമെന്ന് പ്രവചിച്ച് അനുഗ്രഹിച്ചു. സംവിധായകന്‍ പി ജി മുത്തയ്യ വിജയകാന്തിന്റെ പുത്രന്‍ ഷണ്മുഖ പാണ്ഡിയനെ നായകനാക്കി സംവിധാനം ചെയ്ത മധുര വീരന് വേണ്ടി നായികയെ തിരക്കി കേരളത്തിലാകമാനം അന്വേഷിച്ച് നടന്ന് ഒടുവില്‍ കണ്ടെത്തിയത് മീനാക്ഷിയെ. ഒറ്റ നോട്ടത്തില്‍ തന്നെ മീനാക്ഷിയാണ് തന്റെ സിനിമയിലെ നായിക എന്ന് മുത്തയ്യ ഉറപ്പിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App