facebook pixel
chevron_right Sports
transparent
വരുന്നൂ ലിവർപൂൾ, ടോട്ടനവും വീണു
ലണ്ടൻ കിരീടത്തിലേക്കുതന്നെയെന്ന് ഉറപ്പിക്കുന്ന ലിവർപൂൾ ടോട്ടനം ഹോത്സപറിനെയും കീഴടക്കി; 2‐1. ലിവർപൂളിന്റെ തുടർച്ചയായ അഞ്ചാം ജയം. 28 വർഷത്തിനുശേഷമാണ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഇങ്ങനെ കൊതിപ്പിക്കുന്ന ജയം കുറിക്കുന്നത്. മറ്റ്‌ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി മറുപടിയില്ലാത്ത മൂന്ന്‌ ഗോളിന്‌ ഫുൾഹാമിനെ തോൽപ്പിച്ചു. ചെൽസി പിന്നിട്ടുനിന്ന ശേഷം കാർഡിഫ്‌ സ ിറ്റിയെ കീഴടക്കി (4‐1). ന്യൂകാസിൽ യുണൈറ്റഡിനെ അഴ്‌സണൽ 2‐1ന്‌ മറികടന്നു. ലെസ്‌റ്റർ സിറ്റിയെ ബോണിമൗത്ത്‌ ഞെട്ടിച്ചു (4‐2). ടോട്ടനത്തിനെതിരെ ഗോൾലൈൻ ടെക്നോളജിയിലൂടെ അംഗീകരിച്ച ഗോളിലൂടെ ജോർജിനോ വൈനാൾഡം ലിവർപൂളിനെ മുന്നിലെത്തിച്ചു. പരിക്കുസമയത്ത് എറിക് ലമേല ഒരു ഗോൾ മടക്കിയതോടെ കളിക്ക് പിരിമുറുക്കമായെങ്കിലും ലിവർപൂൾ പിന്നെ വഴങ്ങിയില്ല. കഴിഞ്ഞ സീസണിൽ ടോട്ടനത്തിന്റെ വെംബ്ലിയിൽ 1‐4ന് തോറ്റ ഓർമയുമായാണ് ലിവർപൂൾ ഇറങ്ങിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App