facebook pixel
chevron_right Top
transparent
നീതി കിട്ടിയില്ല; നാളെ മുതൽ നിരാഹാരമെന്നും കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാകുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതൽ കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം. പരാതിയിൽ സഭാപിതാക്കൻമാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയിൽ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കൻമാരുടെ നാവു പൊങ്ങില്ലെന്നും സഹോദരി ആരോപിച്ചു. ഇതിനിടെ, കൊച്ചിയിൽ നിരാഹാരം അനുഷ്ഠിക്കുന്നവരിൽ ഒരാളെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്തർ രൂപതയുടെ ഭരണചുമതലയിൽ നിന്ന് ബിഷപ് ഫ്രാങ്കോ പിൻമാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം. സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി എത്തുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App