facebook pixel
chevron_right Sports
transparent
ഏഷ്യകപ്പ് ക്രിക്കറ്റ്: ഹോങ്കോങ്ങിനെതിരെ പാക്കിസ്ഥാന് 117 റൺസ് വിജയലക്ഷ്യം
ദുബായ്∙ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെ ചെറിയ സ്കോറിൽ ഒതുക്കി പാക്കിസ്ഥാന്‍. 37.1 ഓവറിൽ 116 റൺസെടുക്കുന്നതിനിടെ ഹോങ്കോങ് ബാറ്റിങ് നിരയിലെ എല്ലാവരും പുറത്തായി. 47 പന്തിൽ 27 റൺസെടുത്ത ഐസാസ് ഖാനാണ് ഹോങ്കോങ്ങിന്റെ ടോപ് സ്കോറർ. ഷാ (26), ക്യാപ്റ്റൻ അൻഷുമാൻ രഥ് (19), നിസാകത്ത് ഖാൻ‌ (13) എന്നിവർക്കു മാത്രമാണ് ഹോങ്കോങ്ങിനുവേണ്ടി രണ്ടക്കം കാണാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പാക്ക് ബോളർമാർ ഹോങ്കോങ്ങിനെ 116 റൺസെന്ന ചെറിയ സ്കോറിലേക്കു ചുരുട്ടിക്കെട്ടുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഉസ്മാൻ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലി, ശതബ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഫഹീം അഷറഫ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഹോങ്കോങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App