facebook pixel
chevron_right Entertainment
transparent
പ്രളയം സിനിമയാകുന്നു: ചങ്കു പറിച്ച് കൂടെ നിന്നവര്‍ക്ക് വേണ്ടി
കേരളം അതിജീവിച്ച മഹാപ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി ജോസഫാണ് ചിത്രം ഒരുക്കുന്നത്. 2403 ഫീറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ജാതിയും മതവും പാര്‍ട്ടിയും എല്ലാം മറന്ന് ഒറ്റകെട്ടായി പ്രളയത്തിത്തെ അതിജീവിക്കാന്‍ കേരളത്തോടൊപ്പം നിന്നവര്‍ക്ക് വേണ്ടിയാണ് ചിത്രം സമര്‍പ്പിക്കുന്നതെന്ന് ജൂഡ് പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ജൂഡ് പുറത്ത് വിട്ടു ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ജൂഡ് ആന്റണിയും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, എഡിറ്റിങ്- മഹേഷ് നാരായണന്‍. ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം 'പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App