facebook pixel
chevron_right Top
transparent
കന്യാസ്ത്രീയുടെ സഹോദരി നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്
ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലില്‍ നാളെ 11 മണി മുതലാണ് അനിശ്ചിതകാലനിരാഹാരസമരം തുടങ്ങുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുണ്ടാകുന്നതു വരെ നിരാഹാരം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഗീതയും നാളെ നിരാഹാരസമരം ആരംഭിക്കുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഇന്ന് ഒന്‍പത് ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണയുമായി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേരാണ് സമരപ്പന്തലിലെത്തിയത്. എറണാകുളം- അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് 19ന് ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല താത്കാലികമായി കൈമാറിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App