facebook pixel
chevron_right Top
transparent
സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദനം; ജയില്‍ ഉദ്യോഗസ്ഥനെതിരെ പരാതി
സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെ ജയില്‍ ഉദ്യോഗസ്ഥന്‍ അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായ ഭൂപതി ഭാര്യ സുധയെ നിരന്തരം ഉപദ്രവിക്കുന്നതായാണ് ഭാര്യവീട്ടുകാര്‍ പരാതി നല്‍കിയത്. തങ്ങളുടെ പരാതി പോലീസ് അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. പതിനൊന്നു വര്‍ഷം മുമ്പാണ് മേട്ടൂര്‍ സ്വദേശിയായ ഭൂപതി സുധയെ വിവാഹം ചെയ്തത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സുധയെ ഉപദ്രവിക്കുക പതിവായിരുന്നു. ആദ്യത്തെ കുട്ടി ഉണ്ടായതോടെ ഇരുവരും രമ്യതയിലെത്തുകയും പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിക്കുകയും ചെയ്തു. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. ഉപദ്രവത്തെക്കുറിച്ച് അറിഞ്ഞ സുധയുടെ വീട്ടുകാര്‍ അന്ന് തന്നെ ഭൂപതിക്കെതിരേ സേലം ടൗണ്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്നെ ജയിലിലാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭൂപതി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സുധ തന്നെ പരാതി പിന്‍വലിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App