facebook pixel
chevron_right Entertainment
transparent
ഞങ്ങളുമുണ്ട് കൂടെ: ചേന്ദമംഗലത്തെ ചേക്കുട്ടിക്കൊപ്പം സിനിമാലോകവും
മഹാപ്രളയം ഉലച്ച എറണാകുളം ചേന്ദമംഗലത്തെ കൈത്തറി വ്യവസായത്തെ കൈപിടിച്ചുയര്‍ത്താനുള്ള കാമ്പയിനില്‍ അണിചേര്‍ന്ന് സിനിമാതാരങ്ങളും. സിനിമാരംഗത്ത് പൂര്‍ണിമ ഇന്ദ്രജിത്ത് തുടക്കം കുറിച്ച വിആര്‍വിത്ത് യൂ എന്ന കാമ്പയിനിന് ജനപിന്തുണ ഏറി വരികയാണ്. പാര്‍വതി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, പ്രിയാ വാര്യര്‍, ഉത്തര ഉണ്ണി, കാളിദാസ് ജയറാം എന്നിവര്‍ക്ക് പുറമേ ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂറും കാമ്പയിനില്‍ പങ്കുചേര്‍ന്നു. ചേന്ദമംഗലത്തെ കൈത്തറിയെ പഴയപ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കാമ്പയിന്‍. ഇവിടുത്തെ തൊഴിലാളി കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക ദുരിതത്തിലാണ്. ചേന്ദമംഗലം കൈത്തറിയെ വീണ്ടെടുക്കാന്‍ തുടക്കമിട്ട് ചേക്കുട്ടി പാവകള്‍ തരംഗമാവുകയാണ് പ്രളയശേഷം ഉപയോഗ ശൂന്യമായ തുണികള്‍ ഉപയോഗിച്ചാണ് പാവകള്‍ തയ്യാറാക്കുന്നത്. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കൈത്തറി ഗ്രാമത്തെ വീണ്ടെടുക്കാനാണ് ശ്രമവും നടക്കുന്നുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App