facebook pixel
chevron_right Top
transparent
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കാവിവല്‍ക്കരണം... പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍!!
രാജ്യത്തെ സുപ്രധാന സര്‍വകലാശാലകളില്‍ ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് നേരത്തെ ആരോപണങ്ങളുണ്ട്. ഇത് സത്യമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് യൂണിവേഴ്‌സിറ്റിയില്‍ ശ്രീ അരബിന്ദോയുടെ വാക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദു ഒരു മതമാണെന്ന് പറയുന്നത്. കാരണം അത് എല്ലാവരെയും സ്വീകരിക്കുന്നവരാണ് എന്ന വാക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്‍ഡുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കേന്ദ്ര സര്‍വകാലാശാലയാണ്. ഇത്തരം സ്ഥലങ്ങളില്‍ മതപരമായ വാക്കുകളോ കാര്യങ്ങളോ പ്രദര്‍ശിപ്പിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എബിവിപി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെ തുറന്നടിച്ചിട്ടുണ്ട്. ഇവര്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App