facebook pixel
chevron_right Sports
transparent
ഓഹരി വാങ്ങിയത് ചിരഞ്ജീവി; സച്ചിൻ മഞ്ഞപ്പടയുടെ ഭാഗമെന്ന് മാനേജ്മെന്റ്
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിൻ‌ തെൻ‍ഡുൽക്കറിന്റെ 20 ശതമാനം ഓഹരികൾ വാങ്ങിയതു തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും നിർമാതാവ് അല്ലു അരവിന്ദും. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേർന്നാണ് ഓഹരികൾ ഏറ്റെടുത്തതെന്നാണു വിവരം. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ വാങ്ങിയെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തള്ളി. 2014-ൽ ഐഎസ്എല്ലിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ സഹ ഉടമയായിരുന്നു സച്ചിൻ തെൻഡുൽക്കർ. ബ്ലാസ്റ്റേഴ്സിൽ 40 ശതമാനം ഓഹരികളുണ്ടായിരുന്ന സച്ചിന്‍ പിന്നീട് 20 ശതമാനം വിൽപന നടത്തി. ശേഷിച്ചിരുന്ന 20 ശതമാനം കൂടി കൈമാറിയതോടെ സച്ചിനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു. സച്ചിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനു ടീമുടമകൾ ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നെന്നാണു മാനേജ്മെന്റ് അറിയിച്ചത്. എന്നാൽ ഇതിനുള്ള കാരണം അവർ വ്യക്തമാക്കിയിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App