facebook pixel
chevron_right Top
transparent
പുതിയ കെപിസിസി പ്രസിഡന്‍റ്: വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കെ സുധാകരന്‍
കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുക്കുന്നതിനായി കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കെ സുധാകരന്‍. കഴിഞ്ഞ ദിവസമാണ് സുധാകരനെ ഹൈക്കമാന്‍റ് ദില്ലിയിലേക്ക് വിളിപ്പിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും യാഥാര്‍ത്ഥ്യമെന്തെന്നും വ്യക്തമാക്കി സുധാരകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ പുതിയ കെ പി സി സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാൻഡ് കെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അനേകം വാർത്തകൾ പലരും പ്രചരിപ്പിക്കുന്നത് അനേകം ആളുകൾ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി ആ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ഞാൻ അറിയിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App