facebook pixel
chevron_right Top
transparent
ഞെട്ടിക്കുന്ന ക്രൂരത! അമ്മയ്ക്കൊപ്പം ഉറങ്ങിയ 12 കാരിയെ പിതാവ് ബലാത്സംഗം ചെയ്തു
അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളെ പിതാവ് ബലാത്സംഗം ചെയ്തത്. രാത്രി 12 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് അമ്മയും കുട്ടികളും കിടക്കുന്ന മുറിയിൽ ഉറങ്ങാനായി കിടന്നിരുന്നു. പിന്നീട് കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ നല്കിയ പരാതിയിൽ 35 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷിക്കണമെന്നു പറ‍ഞ്ഞ് കുട്ടി കരഞ്ഞെങ്കിലും വായിൽ തുണി തിരുകിയ നിലയിലായിരുന്നതിനാൽ ശബ്ദം പുറത്തു വന്നില്ല. എന്റെ ഭര്‍ത്താവ് കടുത്ത മദ്യപാനിയാണ്. ഞാന്‍ ജോലി ചെയ്യുന്ന അതേ ഗാര്‍മെന്റ് ഫാക്ടറിയിലാണ് അദ്ദേഹവും ജോലി ചെയ്യുന്നത്. ഞങ്ങളെല്ലാവരും ഒരേ മുറിയിലാണ് കിടന്നത്. ഞാന്‍ മക്കളേയും വെച്ച് തറയില്‍ കിടന്നു. താഴെ കിടന്നിരുന്ന ആണ്‍കുട്ടികളെ പിടിച്ച് അയാള്‍ കട്ടിലില്‍ കിടത്തിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App