facebook pixel
chevron_right Top
transparent
മനഃസ്സാക്ഷി അനുവദിക്കുന്നില്ല, ഉറങ്ങാനാവില്ല: സാലറി ചാലഞ്ച് ഏറ്റെടുത്ത് പൊലീസുകാരൻ
തിരുവനന്തപുരം ∙ മഹാപ്രളയം പിടിച്ചുലച്ചിട്ടും കേരളം കുലുങ്ങാതെ നിന്നതു മനുഷ്യരുടെ സ്നേഹവായ്പു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച 'സാലറി ചാലഞ്ച്' അഭിനന്ദനങ്ങൾക്കൊപ്പം വിവാദങ്ങളും സ്വന്തമാക്കി. പ്രളയം ബാധിച്ചവരും സാമ്പത്തിക പ്രയാസങ്ങൾ ഉള്ളവരും എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നു. ഈ ചർച്ചകൾക്കിടെ, ഒരു മാസത്തെ ശമ്പളം നൽകിയ സിവിൽ പൊലീസ് ഓഫിസർ അരുൺ പുലിയൂരിനു കയ്യടിക്കുകയാണു സമൂഹമാധ്യമങ്ങൾ. കുടുംബത്തിന്റെ ആകുലതകളും തന്റെ പ്രയാസങ്ങളും വിവരിച്ച് അരുൺ എഴുതിയ കുറിപ്പ് വൈറലാണ്. അരുൺ പുലിയൂരിന്റെ കുറിപ്പിൽനിന്ന്: 'സാലറി ചാലഞ്ച്' എന്നു കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സിൽ. രാത്രിയിലും കൂട്ടുകാർ വിളിച്ച് ആശങ്ക പങ്കുവച്ചു. അളിയാ നമ്മൾ എങ്ങനെ കൊടുക്കും ഈ പൈസ. ആകെ ശമ്പളത്തിന്റെ പകുതിയിലധികം വായ്പയാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App