facebook pixel
chevron_right Top
transparent
സച്ചിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമോ; വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ്
സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്മാറിയെന്ന വാര്‍ത്ത സത്യമാണെന്നും എന്നാല്‍ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്ന സച്ചിന്റെ പേരില്‍ ആദ്യം 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ഇതില്‍ 20 ശതമാനം ഓഹരികള്‍ സച്ചിന്‍ നേരത്തെ കൈമാറിയിരുന്നു. ബാക്കിയുള്ള 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റു ഉടമകള്‍ക്ക് നല്‍കി സച്ചിന്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App