facebook pixel
chevron_right Top
transparent
മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി രാംദേവ്! ബിജെപിക്കായി പ്രചരണത്തിനിറങ്ങില്ല
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ധന വില വര്‍ധനവും തൊഴിലില്ലായ്മയും നോട്ട് നിരോധനവും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ഒരറ്റത്ത് നിന്ന് തിരഞ്ഞ് കൊത്തുമ്പോള്‍ മോദി പ്രഭാവം ഉള്‍പ്പെടെ മങ്ങിയെന്നുള്ള സര്‍വ്വേ ഫലങ്ങളാണ് മറ്റൊരു ഭാഗത്ത് നിന്ന് ഉയരുന്നത്. 2014 ല്‍ വന്‍ വിജയം നേടാന്‍ സഹായിച്ച തുറുപ്പ് ചീട്ടുകളില്‍ ഒന്നായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കളം മാറ്റി ചവിട്ടിയുണ്ട്. ഇതൊന്നും പോരാഞ്ഞ് ബിജെപിക്ക് എട്ടിന്‍റെ പണികൊടുക്കുന്ന നിലപാടുമായി എത്തിയിരിക്കുകയാണ് യോഗാ ഗുരു ബാബാം രാംദേവ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നാണ് രാം ദേവ് വ്യക്തമാക്കിയിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App