facebook pixel
chevron_right Top
transparent
ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!!
മലയാളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൈമാറിയെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇത് സ്വന്തമാക്കിയത് ലുലു ഗ്രൂപ്പാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സച്ചിന്റെ ഓഹരികള്‍ ടീമിന് പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അതേസമയം നിലവിലുള്ള ഓഹരി ഉടമകളായ ചിരഞ്ജീവിയും അല്ലു അരവിന്ദും തന്നെയാണ് സച്ചിന്റെ ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. ഇതോടെ 2014 മുതല്‍ ടീമിന്റെ സഹ ഉടമ എന്ന ബന്ധമാണ് സച്ചിന്‍ ഉപേക്ഷിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം സച്ചിനുണ്ടായിരുന്നു. ഇതില്‍ 20 ശതമാനം ഓഹരികള്‍ നേരത്തെ കൈമാറിയിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം കൂടിയാണ് കൈമാറിയത്. ഇത് ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഏറ്റെടുത്തത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App