facebook pixel
chevron_right Top
transparent
പോരാട്ടം ജയിച്ചുവെന്ന് തലക്കെട്ട് നല്‍കിയത് കൊണ്ടായില്ല, മനോരമ നമ്പി നാരായണനോട് മാപ്പ് പറയണമെന്ന്
രാജ്യത്തിന് വേണ്ടി ശാസ്ത്രസാങ്കേതിക രംഗത്ത് കഴിവുകള്‍ തെളിയിച്ച പ്രതിഭയായിരുന്നു നമ്പിനാരായണന്‍. പക്ഷെ ചിലര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചെടുത്ത ഒരു കേസിപ്പെടുത്തി ആ മനുഷ്യനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഈ രാജ്യം തുറങ്കിലടച്ചു. ഒടുവില്‍ 24 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ നിന്ന് നീതി ലഭിക്കുമ്പോള്‍ മാപ്പ് പറയേണ്ടവര്‍ ധാരാളമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ ചാരക്കേസിനെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തിയപ്പോള്‍ തകര്‍ന്നുപോയത് നമ്പി നാരായണനെ പോലുള്ളവരുടെ സ്വപ്‌നങ്ങളായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് കൂട്ടായി കഥകള്‍ മെനഞ്ഞ മാധ്യമങ്ങള്‍ക്ക് കൂടി ലഭിച്ച മറുപടിയാണ് ഈ വിധിയെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App