facebook pixel
chevron_right Top
transparent
പ്രളയബാധിതർക്കുള്ള ഒരു ലക്ഷം രൂപ വായ്പ; പ്രത്യേക അനുമതി വേണമെന്ന് ബാങ്കുകൾ
തിരുവനന്തപുരം ∙ പ്രളയബാധിതര്‍ക്കു ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പ്രഖ്യാപിച്ച ഒരുലക്ഷം രൂപ വായ്പയുടെ വിതരണം വൈകും. ഒൻപതു ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കണമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു പ്രത്യേക അനുമതി വേണമെന്നു ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചു. കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ക്കു മാത്രം വായ്പ ലഭിക്കുന്ന തരത്തിലാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒൻപതു ശതമാനം പലിശയ്ക്ക് ഒരുലക്ഷം രൂപവരെ ബാങ്കുകള്‍ വായ്പ നല്‍കും, പലിശ സര്‍ക്കാര്‍ വഹിക്കും എന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ സ്വയംസഹായസംഘങ്ങള്‍ക്ക് 10 മുതല്‍ 12 ശതമാനം വരെ പലിശയ്ക്കാണു വായ്പ നല്‍കുന്നത്. ഈ പലിശനിരക്ക് ഒൻപതു ശതമാനത്തിലേക്കു താഴ്ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി വേണം. കുടുംബശ്രീ ഡയറക്ടറെ ബാങ്കേഴ്സ് സമിതി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മാത്രമേ പല ബാങ്കുകളുടെയും ബോര്‍ഡ് യോഗം ചേരൂ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App