facebook pixel
chevron_right Top
transparent
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ്
പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിത ബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍ അവരെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോട് മന്ത്രിമാര്‍ക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നെന്നും സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക അക്കൗണ്ട് തുറന്ന ശേഷം അത് പിന്‍വലിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രളയ ബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്നും അത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ആ വെബ് സൈറ്റ് എവിടെയെന്നും ചെന്നിത്തല ചോദിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App