facebook pixel
chevron_right Health
transparent
അമേരിക്കക്കാരനാണ്, അലര്‍ജിക്കാര്‍ക്ക് പറ്റില്ല!
പൈനാപ്പിള്‍ കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രയേറെ സ്വാദിഷ്ഠമായ ഒന്നാണ് പൈനാപ്പിള്‍. സ്വാദ് മാത്രമല്ല ആരോഗ്യത്തിന്‍റെ കാര്യത്തിലും പൈനാപ്പിള്‍ മികച്ചതാണ്. ജ്യൂസായും പഴമായും പലതരം ഡെസേർട്ടുകളിലും ഭക്ഷണ പാനീയങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പൈനാപ്പിൾ. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്‌സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. കൂടാതെ ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രിയ സുഖമമാക്കുന്നതാണ്. പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും. കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App