facebook pixel
chevron_right Entertainment
transparent
മഹേഷ് ബാബുവിനെതിരേയുള്ള പരാമര്‍ശം: കൊമേഡിയന്‍ മനോജ് പ്രഭാകര്‍ വെട്ടില്‍
മഹേഷ് ബാബുവിനെതിരേ മോശം പരാമര്‍ശം നടത്തിയ സ്റ്റാന്‍ഡ്‌ അപ് കൊമേഡിയന്‍ മനോജ് പ്രഭാകറിനെതിരേ കടുത്ത വിമര്‍ശനം. ചലച്ചിത്ര പുരസ്‌കാരങ്ങളെ പരിഹസിക്കുന്ന മോക്ക് അവാര്‍ഡ് ഷോയിലാണ് മനോജ് മഹേഷിനെ കളിയാക്കി രംഗത്ത് വന്നത്. സ്‌പൈഡര്‍ എന്ന സിനിമയിലെ മഹേഷിന്റെ പ്രകടനത്തെ പരിഹസിച്ചാണ് മനോജ് രംഗത്ത് വന്നത്. മഹേഷിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു സ്‌പൈഡര്‍. തെലുഗിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. മഹേഷിന്റെ ഭാവാഭിനയത്തെ ബോളിവുഡ് നടി കത്രീന കൈഫിന്റെ അഭിനയത്തോടാണ് ഉപമിച്ചത്. കത്രീനയുടെ ആണ്‍ പതിപ്പാണ് മഹേഷ് ബാബുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം വൈറലായതോടെ ഇത് മഹേഷ് ബാബുവിന്റെ ആരാധകരെ ചൊടിപ്പിച്ചു. മനോജിനെതിരേ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് മനോജ് രംഗത്ത് എത്തിയിട്ടും ആരാധകരുടെ കലി അടങ്ങിയിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App