facebook pixel
chevron_right Entertainment
transparent
ആ അവസ്ഥയില്‍നിന്നാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ചിന്ത കടന്നുവന്നത്; 'വൈറസി'നെക്കുറിച്ച് ആഷിഖ് അബു
പ്രളയത്തിന് മുമ്പേ ലോകരാജ്യങ്ങള്‍ ഭീതിയോടെ ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു കേരളം. കോഴിക്കോട് ജില്ലയില്‍ തലപൊക്കിയ നിപ വൈറസിന്റെ ഭീകരതയെ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനംകൊണ്ടാണ് തളച്ചത്. ആ രോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തെളിയുന്ന കുറേ ചിത്രങ്ങളുണ്ട്. സ്വജീവന്‍ പണയംവെച്ച് ജോലിചെയ്ത് മരണംവരിച്ച കോഴിക്കോടിന്റെ മാലാഖ-സിസ്റ്റര്‍ ലിനി, തക്കസമയത്ത് രോഗം തിരിച്ചറിഞ്ഞ ഡോക്ടര്‍ അനൂപ്, കര്‍മനിരതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍, രോഗഭീതിയാല്‍ ഒറ്റപ്പെട്ട പേരാമ്പ്ര പട്ടണം, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖങ്ങള്‍. കേരളത്തെ ഞെട്ടിച്ച നിപ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് 'വൈറസ്'. വന്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ സിസ്റ്റര്‍ ലിനിയായി എത്തുന്നു. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, ദിലീഷ് പോത്തന്‍, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App