facebook pixel
chevron_right Sports
transparent
വീഡിയോ: കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റേന്തി തമീം ഇക്‌ബാല്‍
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഒടിഞ്ഞ കയ്യുമായി ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയില്‍ നില്‍ക്കെയാണ് തമീം ഇക്ബാല്‍ ക്രീസ് വിട്ടത്. ലക്‌മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്. 46മത്തെ ഓവറിലെ അഞ്ചാം പന്തില്‍ മുസ്താഫിസുര്‍ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ഒടിഞ്ഞ കയ്യുമായി അവസാന വിക്കറ്റില്‍ മുഷ്‌ഫിഖറിനൊപ്പം തമീം ഇക്ബാല്‍ വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഒറ്റ കൈയില്‍ ബാറ്റേന്തി ഒരു പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ ആരാധകര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അവസാന വിക്കറ്റില്‍ മുഷ്‌ഫിഖര്‍- തമീം സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ബംഗ്ലാദേശ് 161ലെത്തിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App