facebook pixel
chevron_right Top
transparent
'ബിജെപിക്കു വേണ്ടി പ്രചാരണത്തിനില്ല; പ്രധാനമന്ത്രിയെ വിമർശിക്കുന്നത് അവകാശം'
ന്യൂഡൽഹി ∙ ഭരണത്തുടർച്ച തേടുന്ന ബിജെപിക്കു തിരിച്ചടിയായേക്കാവുന്ന നിലപാടുമായി യോഗാ ഗുരു ബാബാ രാംദേവ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നു ബാബാ രാംദേവ് വ്യക്തമാക്കി. തനിക്ക് അവസരം നൽകുകയാണെങ്കിൽ പെട്രോളും ഡീസലും ഇപ്പോഴുള്ളതിന്റെ പകുതിവിലയ്ക്കു വിറ്റുകാണിച്ചു തരാമെന്നും ഒരു ദേശീയ മാധ്യമത്തോടു രാംദേവ് പറഞ്ഞു. ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണു ഞാൻ അതു ചെയ്യുന്നത് എന്നായിരുന്നു രാംദേവിന്റെ മറുപടി. എല്ലാ കക്ഷികളുടെ കൂടെയും ഞാനുണ്ട്. എന്നാൽ എനിക്ക് ഒരു പാർട്ടിയും ഇല്ല. പ്രധാനമന്ത്രിയെ വിമർശിക്കുകയെന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. ക്ലീൻ ഇന്ത്യ മിഷൻ വളരെ മികച്ച രീതിയിലാണു നരേന്ദ്ര മോദി നടപ്പാക്കിയതെന്നും രാംദേവ് വ്യക്തമാക്കി. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബാബാ രാംദേവ് ബിജെപിക്കുവേണ്ടി പ്രചാരണം നയിച്ചിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App