facebook pixel
chevron_right Top
transparent
ആംബുലൻസ് എത്താൻ വൈകി; പോലീസുകാരൻ ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു... കയ്യടിച്ച് സോഷ്യൽ മീഡിയ
പ്രസവവേദന കലശലായ യുവതിയെ കൈയിലെടുത്ത് പോലീസുകാരൻ ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് എത്താൻ വൈകിയതോടെ പ്രസവമടുത്ത യുവതി വേദനകൊണ്ട് പുളയുകയായിരുന്നു. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ സോനു കുമാർ രജോരയാണ് ഭാവനയെന്ന യുവതിക്ക് ആശ്വാസമായി എത്തിയത്. ഈ സമയത്താണ് സ്റ്റേഷനിലുള്ളവരോട് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്ന ഭാവനയുടെ ഭർത്താവ് മഹേഷിനെ കണ്ടത്. കാര്യം തിരക്കിയപ്പോൾ പ്രസവവേദന കലശലായി നിലവിളിക്കുന്ന യുവതിയെയാണ് സോനു കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് എത്തിയില്ല. തുടർന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് സോനു ഇരുവരെയും കൊണ്ട് ആശുപത്രിയിൽ എത്തി. ഭാവനയെ സ്ത്രീകളുടെ വാർഡിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ സ്ട്രെക്ചർ കിട്ടാതായതോടെ സോനു ഭാവനയേ എടുത്ത് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലെത്തി അൽപ്പസമയത്തിനകം തന്നെ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App