facebook pixel
chevron_right Science
transparent
ഫ്ലോറൻസ് ചുഴലിക്കാറ്റും പ്രളയവും: അദ്ഭുതപ്പെടുത്തി ന്യൂസ് റൂം
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായ യുഎസ് സംസ്ഥാനങ്ങളെ ഒന്നടങ്കം ഭീതിപ്പെടുത്തിയ ഫ്ലോറൻസ് ചുഴലിക്കാറ്റും തുടർന്നുണ്ടായ പേമാരിയും ന്യൂസ് ചാനലുകളും സോഷ്യൽമീഡിയയും ലൈവായി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂസ് റൂമുകളിലെ അത്യാധുനിക ടെക്നോളജിയും ഗ്രാഫിക്സ് സാധ്യതകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിക്കുന്നതും കണ്ടു. ഇതിൽ ഏറെ അദ്ഭുതപ്പെടുത്തിയ വെർച്വൽ ന്യൂസ് റൂം 'ദ വെതര്‍' ചാനലിന്‍റെതായിരുന്നു. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം പേമാരി പെയ്യുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരുമെന്നായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ നഗരത്തിലെ റോഡുകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും എന്തായിരിക്കും സംഭവിക്കുക എന്ന് വെർച്വ‍ൽ ന്യൂസ് റൂമിലിരുന്ന് അവതരിപ്പിക്കുന്ന വിഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. യുട്യൂബിൽ ഈ വിഡിയോ വ്യൂസ് 18 ലക്ഷം കടന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App