facebook pixel
chevron_right Top
transparent
പ്രളയമുന്നറിയിപ്പ് മൊബൈലിൽ; കൊൽക്കത്തയിലെ സംവിധാനത്തിന്റെ നേതൃത്വം മലയാളിക്ക്
തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ ഒരുക്കുന്നതു മലയാളി. കാസർകോട് ബദിയടുക്ക സ്വദേശിയായ ഹൈഡ്രോ ജിയോളജിസ്റ്റ് ഗോപാകൃഷ്ണ ഭട്ടാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനു വേണ്ടി പ്രധാന കൺസൾട്ടന്റായി കൊൽക്കത്തയിൽ ഈ സംവിധാനം ഒരുക്കുന്നത്. ഒക്ടോബർ ആദ്യം പ്രവർത്തനം തുടങ്ങും. രണ്ടു കോടി രൂപ ചെലവിൽ നാനൂറിലധികം അൾട്രാസോണിക് സെന്‍സറുകൾ നഗരത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെൻസറുകൾ വഴി വെള്ളമെത്തുന്നതിന്റെ വിവരം തത്സമയം ലഭിക്കും. കനാലുകൾ, ജംക്‌ഷനുകൾ, സ്ഥാപനങ്ങൾ, ബസുകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി അഞ്ചുതരം സെൻസറുകളാണു സ്ഥാപിച്ചത്. ഇതിൽ നിന്നുള്ള വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിദൂരത്തിരുന്നു വിലയിരുത്താം. ഏതൊക്കെ സ്ഥലങ്ങളെ ബാധിക്കുമെന്നു മുൻകൂട്ടികണ്ട് അവിടെയുള്ളവരുടെ മൊബൈൽ ഫോണിലേക്കു സന്ദേശം അയയ്ക്കാനാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App