facebook pixel
chevron_right Top
transparent
ജെഎന്‍യുവില്‍ എബിവിപിയെ നിലംപരിശാക്കി ഇടതുസഖ്യം... എല്ലാ സീറ്റും പിടിച്ചടക്കി; മലയാളി തിളക്കം വേറേ!
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം. ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എബിവിപിയ്ക്ക് ജെഎന്‍യുവില്‍ നേരിടേണ്ടി വന്നത് കനത്ത പരാജയവും. നാല് ജനറല്‍ സീറ്റുകളും ഇടതുപാനല്‍ പിടിച്ചടക്കുകയായിരുന്നു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), എസ്എഫ്‌ഐ, എഐഎസ്എഫ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളായിരുന്നു ഇടതുസഖ്യത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷവും ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്‍ സായ് ബാലാജിയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇജാസ് അമഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും അമുത ജയദീപ് ജോയിന്റെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന് ശേഷം സംഘര്‍ഷ ഭരിതമായിരുന്നു ജെഎന്‍യു കാമ്പസ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App