facebook pixel
chevron_right Entertainment
transparent
അനുവിന് മ​ഹാന‌ടി ആകണം
മലയാളത്തിൽ ബാലതാരമായും നായികയായും അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവേൽ തെലുങ്ക് സിനിമയുടെ തിരക്കുകൾക്കിടെ തമിഴിലും സജീവമാകാൻ ഒരുങ്ങുന്നു. തെലുങ്കിൽ ഈ ആഴ്‌ച റിലീസ് ചെയ്‌ത ഷൈലജ റെഡ്ഡി അല്ലുഡു എന്ന ചിത്രം ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നതിനിടെയാണ് തമിഴിൽനിന്ന‌് അവസരം തേടിയെത്തുന്നത്. നാഗാർജുനയുടെ മകനും തെലുങ്ക് യുവതാരവുമായ നാഗ ചൈതന്യയാണ് ചിത്രത്തിൽ നായകൻ. തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിലേക്കാണ് അനു ഇമ്മാനുവേലിന് ക്ഷണം ലഭിച്ചത്. ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം പാ പാണ്ടി മികച്ച വിജയം നേടിയിരുന്നു. ധനുഷുതന്നെ നായകനാകുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുനയും വേഷമിടുന്നു. ബോളിവുഡ് താരം അദിതി റാവു ഹൈദരി മറ്റൊരു പ്രധാന വേഷത്തിലുണ്ട്. തമിഴിൽ അനുവിന്റെ രണ്ടാം ചിത്രമായിരിക്കുമിത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App