facebook pixel
chevron_right Sports
transparent
പൊട്ടിയ കയ്യുമായി വീണ്ടുമെത്തി ബംഗ്ലദേശ് താരം; തമീമിന് കയ്യടിച്ച് ആരാധകര്‍
ദുബായ്∙ ശ്രീലങ്കയ്ക്കെതിരെ 137 റണ്‍സിന്റെ ആധികാരിക ജയത്തോടെ ബംഗ്ലദേശ് ഏഷ്യാകപ്പില്‍ വിജയക്കുതിപ്പു തുടങ്ങി. രണ്ടു റണ്‍സ് എത്തിയപ്പോഴേക്കും മൂന്നുപേര്‍ പവിലിയനിലെത്തിയ അവസ്ഥയില്‍നിന്ന് ബംഗ്ല കടുവകളെ രക്ഷിച്ചതു മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ കരുത്തന്‍ സെഞ്ചുറിയാണ്. 150 പന്തില്‍നിന്ന് 11 ഫോറും നാലു സിക്സുമടിച്ച് 144 റണ്‍സെടുത്ത റഹീം 63 റണ്‍സടിച്ച മുഹമ്മദ് മിഥുനുമായി ചേര്‍ന്ന് ഇന്നിങ്സ് കരയ്ക്കടുപ്പിക്കുകയായിരുന്നു. എന്നാല്‍ സെഞ്ചുറിയുടെ പകിട്ടിനും മേലെ നില്‍ക്കുന്നൊരു ആത്മാര്‍ഥതയെയും അര്‍പ്പണ ബോധത്തെയും വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മല്‍സരത്തില്‍ പരുക്കേറ്റു പുറത്തായ ബംഗ്ലദേശ് ഓപ്പണര്‍ തമീം ഇഖ്ബാലാണു വീരകഥയിലെ നായകന്‍. ഇടതുകൈയ്യന്‍ ബാറ്റ്സ്മാനായ തമീമിനു മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ പരുക്കേറ്റു. രണ്ടു റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ സുരംഗ ലക്മലിന്റെ പന്തില്‍ പുള്‍ഷോട്ടിനു ശ്രമിക്കുമ്പോള്‍ ഇടതു കൈയിന്റെ റിസ്റ്റില്‍ പന്തുകൊള്ളുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App