facebook pixel
chevron_right Top
transparent
യു.പിയില്‍ ബിജെപിയെ തോല്‍പ്പിക്കാനായാല്‍ രാജ്യം മുഴുവന്‍ അത് ആവര്‍ത്തിക്കാന്‍ കഴിയും
ബിജെപിയെ ഉത്തര്‍പ്രദേശില്‍ പരാജയപ്പെടുത്താനായാല്‍ അത് രാജ്യമെമ്പാടും ആവര്‍ത്തിക്കാനാകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. എന്‍ഡിടിവിയുടെ യൂത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഉറപ്പാണെന്നും അഖിലേഷ് പറഞ്ഞു. രാജ്യത്ത് 50 വര്‍ഷത്തേക്ക് ഭരണം തുടരുമെന്ന് പറയുന്നവരോട് (ബിജെപിയോട്), 50 വര്‍ഷം എന്നത് മറന്നേക്കൂ. നിങ്ങള്‍ക്കെതിരായ വിധി ജനങ്ങള്‍ 50 ആഴ്ച്ചയ്ക്കുള്ളില്‍ കുറിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാഷ്ട്രീയസംവിധാനങ്ങള്‍ മറയായി നില്‍ക്കുന്നിടത്ത് കമ്മീഷന് സുതാര്യമാകാന്‍ ആവുന്നില്ല. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പരാജയപ്പെട്ടത് ആര്‍എസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App