facebook pixel
chevron_right Top
transparent
ബിജെപി 5 സീറ്റുകള്‍ പോലും നേടില്ല; ധൈര്യമുണ്ടെങ്കില്‍ ഷാ ഇവിടെ വന്ന് മത്സരിക്കണമെന്ന് വെല്ലുവിളി
അപ്രതീക്ഷിതമായിട്ടാണ് തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാലവധി പൂര്‍ത്തിയാവാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കേയായിരുന്നു മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവും തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്. കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര്‍ തുടരുന്ന സംസ്ഥാനത്ത് രാഷ്ട്രതി ഭരണം കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടി, സിപിഐ എന്നിവരുമായി സഖ്യം രൂപീകരിച്ച് കഴിഞ്ഞു. ബിജെപിയാകട്ടെ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് എംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഓവൈസി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App