facebook pixel
chevron_right Top
transparent
കശ്മീരില്‍ തിരഞ്ഞെടുപ്പ്; ബഹിഷ്‌കരിക്കുമെന്ന് കശ്മീരികള്‍, ഒമ്പത് ഘട്ടം, ബാലറ്റ് പേപ്പര്‍...
ജമ്മു കശ്മീരില്‍ ബഹിഷ്‌കരണ ഭീഷണിക്കിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 17 മുതല്‍ ഒമ്പതു ഘട്ടങ്ങളായിട്ടാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. 24, 27, 29, ഡിസംബര്‍ 1, 4, 8, 11 എന്നീ തിയ്യതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള പോളിങാണ് നടക്കുക. ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് ഫലം അന്ന് വൈകീട്ട് തന്നെ പ്രഖ്യാപിക്കും. പോളിങ് സമയം കഴിഞ്ഞ ഉടനെ വോട്ടെണ്ണും. പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീര്‍ ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App