facebook pixel
chevron_right Top
transparent
നരേന്ദ്ര മോദി 68ന്റെ നിറവില്‍.... ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച!!
ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ നേതാവും രാജ്യത്തിന്റെ 14ാമത് പ്രധാനമന്ത്രിയുമായ നരേന്ദ്ര ദാമോദര്‍ദാസ് മോദി സെപ്റ്റംബര്‍ 17ന് തന്റെ 68ാമത് ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യം ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ ജന്‍മദിനം. സ്വന്തം മണ്ഡലമായ വാരണാസിയില്‍ വച്ച് ലളിതമായ ആഘോഷങ്ങളായിരിക്കും ഉണ്ടാവുകയെന്ന് സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ കുടുംബപാരമ്പര്യമില്ലാതെ ഉദിച്ച് വന്ന ഏറ്റവും മികച്ച നേതാവായ മോദിയുടെ ജീവിതം സംഭവബഹുലമായിരുന്നു. 1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായിട്ടായിരുന്നു മോദിയുടെ ജനനം. മെഹ്‌സാനയിലെ വാദ്‌നഗറായിരുന്നു മോദിയുടെ ജന്‍മഭൂമി. എണ്ണ ആട്ടുന്ന വിഭാഗമായ മോദ്-ഗഞ്ചി-തെലി വിഭാഗത്തില്‍ നിന്നായിരുന്നു മോദിയുടെ വളര്‍ച്ച. ചെറുപ്പത്തില്‍ വാദ്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്റെ പിതാവിനെ ചായവില്‍പ്പനയില്‍ സഹായിച്ചിരുന്നു അദ്ദേഹം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App