facebook pixel
chevron_right Health
transparent
പ്രളയക്കെടുതിയിൽ തകരുന്ന ഇളം മനസ്സുകൾ
പ്രളയത്തിൽ ഞങ്ങളുടെ വീട്ടിൽ ഏഴടിയോളം വെള്ളം കയറി. പതിമൂന്നു വയസ്സുള്ള ഏക മകനുമൊത്തു ദുരിതാ ശ്വാസ ക്യാംപിൽ പോകേണ്ടി വന്നു. അതിനു ശേഷം അവൻ വലിയ പേടി പ്രകടിപ്പിക്കുന്നു. രാത്രി സ്വപ്നം കണ്ടു കരയുന്നു. ഞങ്ങൾ അടുത്തില്ലെങ്കിൽ വലിയ വെപ്രാളമാണ്. സ്വഭാവത്തിൽ മാറ്റമുണ്ടെന്ന് അധ്യാപകർ പറയുന്നു. കളിക്കാനൊന്നും പോകാതെ ക്ലാസിൽ തൂങ്ങി പിടിച്ചു ഇരിക്കും. നഷ്ടങ്ങളിൽ സങ്കടപ്പെട്ട് കഴിയുമ്പോഴാണ് ഇവന്റെ ഈ പ്രശ്നം. ഭാവനയിൽ പോലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോൾ എല്ലാവരും പെട്ടെന്ന് ഭീതിയുടെ പിടിയിലാകും. പക്ഷെ, കുറെ പേർ ദുരന്തത്തിന്റെ ഓർമകളുടെയും അതു മൂലം വന്ന പല തരത്തിലുള്ള നഷ്ടങ്ങൾ സൃഷ്ടിക്കുന്ന വിഷാദത്തിന്റെയും പിടിയിലാകും. ഇതിനൊക്കെ സാക്ഷിയാകുന്ന കുട്ടികളും മാനസിക സംഘർഷത്തിലാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App