facebook pixel
chevron_right Top
transparent
രണ്ട് ജില്ലകളില്‍ ചായപ്പൊടിയില്‍ മായം കണ്ടെത്തി; കടുത്ത നടപടിക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് പിടികൂടിയ ചായപ്പൊടിയില്‍ മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളര്‍ചായപ്പൊടി ഉപയോഗിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ വാര്‍ത്താ പരമ്പരയാണ് ചായപ്പൊടിയിലെ മായം പുറത്തുകൊണ്ടു വന്നത്. വാര്‍ത്താ പരമ്പരയെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ചായക്കടകളില്‍ നിന്നും ഹോട്ടലുകളിള്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ചായപ്പൊടി കളര്‍ ചേര്‍ത്തുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. സിന്തറ്റിക് കളറുകളുടെ സാന്നിധ്യമാണ് ചായപ്പൊടിയില്‍ കണ്ടെത്തിയിരിക്കുന്നത്. കളര്‍ചായപ്പൊടി ഉപയോഗിച്ച ചായക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂന്ന് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ് ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ക്കല്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App