facebook pixel
chevron_right Top
transparent
മലപ്പുറത്തെ വീട്ടില്‍ വന്‍ കവര്‍ച്ച; വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, ജോലിക്കാരി മുങ്ങി
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് വീട്ടില്‍ കവര്‍ച്ച. വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ല. തിരൂര്‍ ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് സംഭവം. രാവിലെ വീട്ടിലെത്തിയ അയല്‍വാസികള്‍ കണ്ടത് വാതിലുകള്‍ തുറന്നുകിടക്കുന്നതാണ്. അകത്ത് കയറി നോക്കിയപ്പോഴാണ് ഖാലിദ് അലിയും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീട്ടിലെ സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്ട്. ജോലിക്ക് നിന്നിരുന്ന തമിഴ്‌നാട് സ്വദേശിയായ മാരിയമ്മയെ കാണാനില്ല. മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിന് ശേഷമാണ് എല്ലാവരും ബോധരഹിതരായതത്രെ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App