facebook pixel
chevron_right Top
transparent
ആദര്‍ശയായ മരുമകളാകാന്‍ മൂന്നുമാസം, കോഴ്‌സൊരുക്കി സര്‍വകലാശാല
നിങ്ങള്‍ സ്ത്രീത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവരാണെങ്കില്‍ സ്ത്രീകളെ മാനസികമായും ശാരീരികമായും അവഹേളിക്കുന്നവരോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയാത്തവരാണെങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ചൊടിപ്പിക്കും. സംസ്‌കാര സമ്പന്നയായ സ്ത്രീകളെ വാര്‍ത്തെടുക്കാനെന്ന പേരില്‍ ഒരായിരം അരുതുകള്‍ കല്‍പ്പിക്കുന്ന സമൂഹമാണിത്. അതിനിടയിലേക്കിതാ ആദര്‍ശയായ മരുമകളെ കണ്ടെത്താന്‍ ഒരു സര്‍വകലാശാല കോഴ്‌സ് തുടങ്ങിയിരിക്കുകയാണത്രേ. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനൊരുങ്ങുന്നത്. വിവാഹത്തിനു മുമ്പെ സ്ത്രീകളെ ആദര്‍ശശീലകളായ മരുമകളാകുവാന്‍ ഒരുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ: ഡിസി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. സര്‍വകലാശാല എന്ന നിലയ്ക്ക്, ഞങ്ങള്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. അക്കാദമിക തലം മാത്രമെന്നു പരിധിവെക്കരുത്. കുടുംബത്തെ കോട്ടമില്ലാതെ കാത്തുസൂക്ഷിക്കുന്ന ഭാര്യമാരാകാന്‍ പെണ്‍കുട്ടികളെ തയ്യാറെടുപ്പിക്കുകയാണ് ലക്ഷ്യം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App