facebook pixel
chevron_right Top
transparent
അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി; ശബരിമലയിലേക്കുള്ള യാത്ര കഠിനം
ശബരിമല ∙ കന്നിമാസ പൂജയിൽ പങ്കെടുത്ത് അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പ്രളയത്തിൽ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനു നടതുറക്കുന്നതിനു മുൻപായി ഇവ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി. പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിനായി സഹായം ലഭ്യമാക്കുമെന്ന് ഇവിടം സന്ദർശിച്ച ലോകബാങ്ക്, എഡിബി സംഘം അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ, പാർക്കിങ്ങിന് ആവശ്യമായ സ്ഥലം എന്നിവ കൂടുതലായി ഒരുക്കിയിട്ടുണ്ട്. ബേസ് ക്യാംപ് എന്ന നിലയിൽ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്യണം. തീർഥാടകരെ കെഎസ്ആർടിസി ബസുകളിലാണു പമ്പയിൽ എത്തിക്കുന്നത്. ഇപ്പോഴുള്ള ബസുകൾ പോരെന്നു തീർഥാടകർ അഭിപ്രായപ്പെട്ടു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App