facebook pixel
chevron_right Top
transparent
ജെഎൻഎയുവിൽ എബിവിപിയെ തോൽപ്പിച്ച് ഇടതുസഖ്യം; മലയാളി അമുത ജോയിന്റ് സെക്രട്ടറി
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിനു വൻ വിജയം. മുഴുവൻ സീറ്റിലും എബിവിപിയെ പരാജയപ്പെടുത്തിയാണു ഇടതുസഖ്യം വിജയിച്ചത്. മലയാളിയായ അമുത ജയദീപിനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകൾ ഒരുമിച്ചാണ് ഇടതുപാനലിൽ മത്സരിച്ചത്. എൻ.സായ് ബാലാജിയാണു പുതിയ പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റായപ്പോൾ ഇജസ് അഹമ്മദ് റാത്തറാണു പുതിയ ജനറൽ സെക്രട്ടറി. വെള്ളിയാഴ്ച രാത്രി പത്തിനാരംഭിച്ച വോട്ടെണ്ണൽ നടപടികൾ വിദ്യാർഥി സംഘർഷത്തെ തുടർന്നു 16 മണിക്കൂർ നിർത്തിവച്ചിരുന്നു. തുടർന്നു ശനിയ‌ാഴ്ച വൈകിട്ട് ആറുമണിയോടെയാണു വോട്ടെണ്ണൽ പുനഃരാരംഭിച്ചത്. വോട്ടുനില ഇങ്ങനെ: ∙ പ്രസിഡന്റ്. എൻ.സായ് ബാലാജി (ഇടതുസഖ്യം)- 2151. ലളിത് പാണ്ഡെ (എബിവിപി)- 972.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App