facebook pixel
chevron_right Technology
transparent
പറ പറക്കും വേഗം: ലോകത്തെ ആദ്യ 5ജിയുമായി വെറൈസൺ
ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‍വർക്ക് അവതരിപ്പിക്കാൻ യുഎസ് കമ്പനിയായ വെറൈസൺ. 5ജി ബ്രോഡ്ബാൻഡ് സേവനമായ വെറൈസൺ 5ജി ഹോം ആണ് ഇൻസ്റ്റലേഷൻ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ സേവനം ആരംഭിക്കും. പ്രതിമാസം 50 ഡോളർ നിരക്കിൽ ഉപയോക്താക്കൾക്ക് 5ജി സേവനം നൽകുമെന്ന് വെറൈസൺ അറിയിച്ചു. ഹൂസ്റ്റൻ, ഇൻഡ്യാനപൊലിസ്, ലൊസാഞ്ചൽസ്, സാക്രമെന്റോ, കലിഫോർണിയ എന്നിവിടങ്ങളിലാണ് വെറൈസൺ 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത്. പുതുതലമുറ മൊബൈൽ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതൽ സ്മാർട്ടായ ലോകമാണ് സമ്മാനിക്കുക. കൂടുതൽ ബാൻഡ്‌വിഡ്ത്തിനൊപ്പം സ്മാർട് ഉപകരണങ്ങളുടെ വ്യാപനത്തിനും ഇത് സഹായകമാകും. നാലു വരെയുള്ള(4ജി) മൊബൈൽ സാങ്കേതിക തലമുറകൾ കൂടുതലും ഹാർഡ്‌വെയർ അധിഷ്ഠിതമായിരുന്നെങ്കിൽ 5ജി സോഫ്റ്റ്‌വെയർ നിയന്ത്രിതമാണ്. ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ സോഫ്റ്റ്‌വെയർ പരിഷ്കരണത്തിലൂടെ പുനർനിർണയിക്കാനാകുന്ന രീതിയാകും ഇതുണ്ടാക്കുക.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App