facebook pixel
chevron_right Top
transparent
മോഹൻലാലും അക്ഷയ്‌കുമാറും മാധുരിയും ബി ജെ പി സ്ഥാനാർത്ഥികളാകുന്നു?
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിനിമ, കായികം, കല, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരെ സ്ഥാനാർഥികളായി അണിനിരത്താൻ ബിജെപി. സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാർ, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാർഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മോഹൻലാലിനെ മത്സരിപ്പിച്ചേക്കും. ന്യൂഡല്‍ഹിയിൽ അക്ഷയ് കുമാറിനെയും മുംബൈയിൽ മാധുരി ദീക്ഷിതിനെയും , ഗുര്‍ദാസ്പുരിൽ സണ്ണി ഡിയോളിനെയും മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമനുസരിച്ചാണു കൂടുതൽ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും മത്സരിപ്പിക്കുന്നത്. ഓരോ മണ്ഡ‍ലത്തിലും സ്ഥാനാർഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകൾ നിർദേശിക്കാൻ ബിജെപി എംപിമാരോടു മോദി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App