facebook pixel
chevron_right Top
transparent
മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്നുകരുതി ക്ഷമിക്കുക: മോഹൻലാൽ
കൊച്ചി∙ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടു ക്ഷുഭിതനായതിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. 'ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ, മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്നുകരുതി ക്ഷമിക്കുക, വിട്ടു കളഞ്ഞേക്കുക'- സമൂഹമാധ്യമത്തിലെ കുറിപ്പിൽ മോഹൻലാൽ അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച്‌ ചോദിച്ചപ്പോൾ, 'മോനെ നിങ്ങൾക്കു നാണമുണ്ടോ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ലാലിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എനിക്കു നിങ്ങളുടെ മുഖം ഓർമയില്ല. നിങ്ങളുടെ ചോദ്യത്തിനു ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സാമൂഹ്യസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റാണു 'വിശ്വശാന്തി'. നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App