facebook pixel
chevron_right Top
transparent
ജെഎന്‍യു തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെണ്ണല്‍; വ്യക്തമായ ലീഡുമായി ഇടതു സഖ്യം മുന്നേറ്റം തുടരുന്നു
ന്യൂഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഇടതുസഖ്യം വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറ്റം തുടരുന്നു. എബിവിപി തടസപ്പെടുത്തിയ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചതിന് ശേഷം ഇടതു സഖ്യ സ്ഥാനാര്‍ഥികളുടെ ലീഡ് നില ഇതുവരെ താഴോട്ട് പോയിട്ടില്ല. ആകെ പോള്‍ ചെയ്ത 3587 വോട്ട് എണ്ണ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളില്‍ ഇടതു സഖ്യം വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. 804,1114,887,561 എന്നിങ്ങനെയാണ് ഇടതു സഖ്യ സ്ഥാനാര്‍ഥികളുടെ ലീഡ് നില. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ പോലും ഇടതുസഖ്യമാണ് കുതിപ്പ് തുടരുന്നത്. തോല്‍വി മുന്നില്‍ കണ്ട എബിവിപി കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App