facebook pixel
chevron_right Entertainment
transparent
അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ച് ജസ്റ്റിന്‍ ബീബര്‍
ഹെയ്‌ലി ബാള്‍ഡ്‌വിനുമായുള്ള വിവാഹത്തിനു മുന്‍പ് അമേരിക്കയുമായി കൈകോര്‍ക്കാനൊരുങ്ങി ജസ്റ്റിന്‍ ബീബര്‍. ഇതിനായി അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ് കാനേഡിയന്‍ പോപ്‌ ഗായകനായ താരം. കാനഡയിലെ ഒന്‍റാറിയോയില്‍ ജനിച്ച ബീബര്‍ ഇരട്ട പൗരത്വത്തിനായാണ് അപേക്ഷിച്ചിരിക്കുന്നത്. 13മത്തെ വയസ് മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ബീബര്‍ കുടുംബത്തോടൊപ്പം അറ്റ്‌ലാന്‍ഡയില്‍ സ്ഥിര താമസമാക്കാനാണ് പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. നിലവില്‍ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഒന്‍റാറിയോ എന്നിവിടങ്ങളിലാണ് ബീബര്‍ ഒഴിവുസമയം ചെലവഴിക്കുന്നത്. അമേരിക്കന്‍ മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനുമായുള്ള ബന്ധത്തോടെയാണ് അമേരിക്കയുമായുള്ള ബീബറിന്‍റെ അടുപ്പം വര്‍ധിച്ചത്. 18 വയസ് പ്രായ പരിധിയും അഞ്ച് വര്‍ഷത്തെ ഗ്രീന്‍ കാര്‍ഡുമാണ് പൗരത്വത്തിന് വേണ്ട അടിസ്ഥാന യോഗ്യത. ഇത് രണ്ടുമുള്ള ബീബര്‍ ഇനി നേരിടേണ്ടത് പൗരത്വത്തിനുള്ള ഇന്‍റര്‍വ്യൂവും എഫ്ബിഐയുടെ അടിസ്ഥാന പരിശോധനകള്‍ക്കുമാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അമേരിക്കന്‍ പൗരത്വത്തിന് ബീബര്‍ യോഗ്യനാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App