facebook pixel
chevron_right Top
transparent
തന്ത്രങ്ങളുടെ രാജകുമാരൻ രാഷ്ട്രീയത്തിൽ; ജെഡിയുവിൽ ചേർന്ന് പ്രശാന്ത് കിഷോർ
പട്ന∙ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യൻ പ്രശാന്ത് കിഷോർ ജെഡിയുവിൽ. ഞായറാഴ്ച രാവിലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോർ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 'അദ്ദേഹമാണ് ഇനി ഭാവി'- ചടങ്ങിൽ നിതീഷ് കുമാറിനെ ഉദ്ദേശിച്ചു പ്രശാന്ത് പറഞ്ഞു. ജെഡിയുവും ആർജെഡിയും തമ്മിലുള്ള സമാധാന ചർച്ചകർക്കു ചുക്കാൻ പിടിക്കുകയാണു പ്രശാന്തിന്റെ ചുതലയെന്നാണു ജെഡിയുവിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലാലു പ്രസാദിന്റെ അഭാവത്തിൽ മകൻ തേജ്വസി യാദവിന് ഇതിനോടു അനുകൂല നിലപാടല്ല ഉള്ളതെന്നും വിവരമുണ്ട്. കഴിഞ്ഞ ആഴ്ച, ഹൈദരാബാദിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച സൂചന പ്രശാന്ത് നൽകിയിരുന്നു. പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App