facebook pixel
chevron_right Top
transparent
മോഹന്‍ലാലിനെ മുന്നിൽ നിർത്തിയാൽ കേരളം ബിജെപി പിടിക്കും? 10 മണ്ഡലങ്ങൾ... കളി കാര്യമാകുന്നതിങ്ങനെ
മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് വന്നത്. എന്നാല്‍ അതിന്റെ സാധ്യതകള്‍ തള്ളിക്കളയുകയായിരുന്നു മലയാളികള്‍. മോഹന്‍ലാലും ഇക്കാര്യത്തില്‍ ഒരു അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍' മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. എന്നാല്‍ ഇപ്പോള്‍ കുറച്ച്കൂടി വ്യക്തമായ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഗെയിം പ്ലാനില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുക എന്നത് പ്രധാന പദ്ധതികളില്‍ ഒന്നാണെന്ന് പറയുന്നു. കേരളത്തില്‍ മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് മോഹന്‍ലാലിനെ ആണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി ബിജെപി ഒരു ശ്രമം നടത്തിയിരുന്നത് കേരളം കണ്ടതാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്തു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App